prayer-request

Night Vigil | APRIL| 2017

Night Vigil | MARCH| 2017

Night Vigil | FEBRUARY| 2017

Night Vigil | JANUARY| 2017

Night Vigil | DECEMBER| 2016

Night Vigil | NOVEMBER| 2016

Night Vigil | OCTOBER| 2016

Night Vigil | SEPTEMBER| 2016

Night Vigil | AUGUST| 2016

Night Vigil | JULY| 2016

Night Vigil | JUNE| 2016

Night Vigil | MAY | 2016

Night Vigil | APRIL| 2016

Night Vigil | MARCH | 2016

Night Vigil |FEBRUARY| 2016

Night Vigil | JANUARY| 2016

Night Vigil | DECEMBER| 2015

Night Vigil | NOVEMBER| 2015

Night Vigil | OCTOBER| 2015

Night Vigil | SEPTEMBER| 2015

Shalom Night Vigil

A spiritually nourishing programme which includes Rosary, Praise and Worship, Sharing of the Word, Narration of Testimonies, Adoration and Holy Mass which comes on all first Fridays. Many a soul finds solace of mind and heart as well as realizes the love of our heavenly Father participating in it. The Lord has enormously blessed many people through this enriching programme and it is attested by the thousands of letters and phone calls coming to Shalom.

You might begin that night with cries of despair, but surely you cannot help but end it with tears of joy rolling down your cheeks, because your Lord will definitely visit you that night.

EVERY FIRST FRIDAY, THE WHOLE OF SHALOM FAMILY GATHER TOGETHER TO PRAY FOR THE WORLD. ON THE STILL SILENCE OF THE NIGHT, WE OFFER BEFORE THE BLESSED SACRAMENT ALL THE PRAYER INTENTIONS COMING TO US THROUGH POST, PHONE, E-MAIL AND FAX. SIMULTANEOUSLY, SPECIAL PRAYER SERVICE FOR THE PUBLIC IS CONDUCTED WITHIN THE OFFICE OF SHALOM.

Phone:+91-496-2664600, Fax: +91-496-2664680
Exclusive for Prayer: +91 496 2664664
Peruvannamoozhi, Kozhikode, Kerala State, India

Testimonies

ആരാധനക്കുത്തരമായി കുഞ്ഞ്
എന്റെ മകൾക്ക് വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായി കുട്ടികൾ ഉണ്ടായില്ല. 2015 ഏപ്രിൽ മാസത്തെ രാത്രി ആരാധനയിൽ വിശ്വാസത്തോടെ പ്രാർത്ഥിച്ച് പങ്കെടുത്തു. പിറ്റേ മാസം അവൾ ഗർഭിണിയായി. ഇപ്പോൾ ഒരു പെൺകുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തോത്രം.

ലിസമ്മ വർക്കി, എടത്വാ

 യേശുനാമം അത്ഭുതനാമം

എനിക്ക് 38 വയസായ ഒരു മകനുണ്ട്. ജന്മനാതന്നെ അവന് പല പ്രശ്‌നങ്ങളും ഉണ്ട്. എല്ലാം ചെയ്തുകൊടുക്കണം. കഴിഞ്ഞ വർഷം അവന് വെരിക്കോസിന്റെ അസുഖം പിടിപെട്ടു. കാലിൽനിന്ന് രക്തം പോകുന്നത് കുറെ കഴിയുമ്പോഴായിരിക്കും അവൻ അറിയുക. ചികിത്സ നടത്തി. കാലിന് റെസ്റ്റ് കൊടുക്കണമെന്നും കിടക്കണമെന്നും സോക്‌സ് ഇടണമെന്നുമാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂറാണ് അവൻ കിടക്കുക. അല്ലാത്തപ്പോൾ നില്ക്കുകയോ നടക്കുകയോ ചെയ്യും. അതിനാൽ കാൽമുട്ട് മുതൽ പാദം പൂർണമായും നീരുവന്ന് വീർത്തു. സോക്‌സ് ഇടാനും പറ്റാതെയായി. മാതാപിതാക്കളായ ഞങ്ങൾക്ക് ഇത് വളരെ വിഷമമായിരുന്നു.

അങ്ങനെയിരിക്കെ സെപ്റ്റംബർ മാസത്തിലെ ശാലോം മാസികയിൽ പ്ലേഗിന് പുതിയ മരുന്ന് എന്ന ഭാഗം വായിക്കാനിടയായി. അപ്രകാരം ഒരു ഷീറ്റ് പേപ്പറിൽ നൂറുപ്രാവശ്യം യേശു എന്ന് എഴുതി അവന്റെ കാലിൽ വച്ചുകെട്ടി. അത്ഭുതമെന്ന് പറയട്ടെ ഓരോ ദിവസവും നീര് കുറഞ്ഞുവരാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ നീര് കാണുവാൻ സാധിക്കുകയുള്ളൂ എന്ന നിലയിലായി. ഈശോക്ക് ഒരായിരം നന്ദി.

വത്സ ചാക്കോ, തൃശൂർ

അലർജിക്ക് അത്ഭുതസൗഖ്യം
വലതുകൈയുടെ ചെറുവിരലിൽ ഏകദേശം നാലുവർഷമായി ചൊറിച്ചിലും അലർജിയുമായി ഞാൻ ഏറെ വിഷമിച്ചിരുന്നു. എപ്പോഴും തൊലി പോയി പുതിയത് വന്നുകൊണ്ടണ്ടിരിക്കും. കുഞ്ഞുങ്ങൾക്ക് ചോറ് വാരിക്കൊടുക്കുമ്പോൾവരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇറച്ചിയോ മീനോ തൊടുമ്പോഴായിരുന്നു കൂടുതൽ വിഷമം. അങ്ങനെയിരിക്കേ 2015 സെപ്റ്റംബർ മാസത്തിലെ നൈറ്റ് വിജിൽ ഒരാഴ്ചയ്ക്കുശേഷം ഇന്റർനെറ്റിലൂടെ കേട്ടുകൊണ്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. അന്ന് ബ്രദർ സണ്ണി തുരുത്തിയിലിന്റെ ജീവിതസാക്ഷ്യം കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ മീൻ വെട്ടാനൊരുങ്ങി. അപ്പോഴാണ് കൈയുറ തീർന്നുപോയ കാര്യം ശ്രദ്ധിച്ചത്. വേറെ നിവൃത്തിയില്ലാത്തതിനാൽ കൈയുറ ഇല്ലാതെതന്നെ മീൻ വെട്ടി. എന്നാൽ ചൊറിച്ചിൽ അനുഭവപ്പെട്ടില്ല. മീൻ വെട്ടിക്കഴിഞ്ഞ് കൈകഴുകി നോക്കുമ്പോൾ ആ വിരൽ സാധാരണ വിരൽപോലെ ഇരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. പിന്നീടൊരിക്കലും ഞാൻ മരുന്ന് ഉപയോഗിച്ചിട്ടില്ല. എനിക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടിട്ടുമില്ല. വിഷമം അറിഞ്ഞ് അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി പറയുന്നു. ശാലോമിനും പ്രത്യേകിച്ച് നൈറ്റ് വിജിലിനും നന്ദി.

ഷൈല സണ്ണി, റിയാദ്

കുഞ്ഞിനെ തന്ന കർത്താവ്

ഞങ്ങളുടെ വിവാഹം 2011 മെയ് ഒമ്പതിനായിരുന്നു. നാല് വർഷമായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഭർത്താവിന് പ്രശ്‌നമുണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. മരുന്ന് കഴിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഞാൻ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഫോണിലൂടെ പ്രാർത്ഥന അപേക്ഷിച്ചിരുന്നു. മമ്മി ജാഗരണ പ്രാർത്ഥന ടെലിവിഷനിലൂടെ കണ്ട് ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനകളുടെയെല്ലാം ഫലമായി 2016 ഏപ്രിൽ 13-ന് ഒരു ആൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി, പ്രെയ്‌സ് ദ ലോർഡ്.

ലിജി റെൻസോ, ബെൽത്തങ്ങാടി

എട്ടു വർഷങ്ങൾക്കുശേഷം കുഞ്ഞിനെ ലഭിച്ചു

വിവാഹം കഴിഞ്ഞ് എട്ടു വർഷങ്ങൾക്കുശേഷമാണ് ഞാൻ ഗർഭിണിയായത്. ആദ്യം നടത്തിയ സ്‌കാനിംഗിൽ കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടെന്നും അബോർഷൻ ചെയ്യുന്നതാണ് നല്ലതെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അപ്പോൾത്തന്നെ ശാലോമിലേക്ക് പ്രാർത്ഥനാ സഹായം അപേക്ഷിച്ചു. പിന്നീട് സ്‌കാൻ ചെയ്തപ്പോഴും ഡോക്ടർമാർ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. കുട്ടി ഉണ്ടായാൽ വെറുമൊരു മാംസപിണ്ഡം മാത്രമായിരിക്കുമെന്നും അവർ പറഞ്ഞു. ഞങ്ങൾ പ്രാർത്ഥിക്കുകയും അബോർഷൻ ചെയ്യേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. പ്രാർത്ഥന കേൾക്കുന്ന ദൈവം യാതൊരു കുഴപ്പവുമില്ലാത്ത ഒരു ആൺകുട്ടിയെ നല്കി ഞങ്ങളെ അനുഗ്രഹിച്ചു.

തങ്കമ്മ ജോസഫ്, പാലക്കാട്

ശ്വാസം മുട്ടലും അലർജിയും മാറി

മുപ്പത് വയസുള്ള എന്റെ മകന് അഞ്ചാമത്തെ വയസുമുതൽ ശ്വാസം മുട്ടൽ ഉണ്ടാകുമായിരുന്നു. വലുതായപ്പോൾ തുമ്മലും അലർജിയും സ്ഥിരം രോഗമായി തീർന്നു. മാസത്തിൽ 15 ദിവസത്തിൽ കൂടുതൽ രോഗം മൂലം മകൻ കഷ്ടപ്പെട്ടിരുന്നു. ഞാൻ എല്ലാ ജാഗരണ പ്രാർത്ഥനയിലും മകനെ സമർപ്പിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ദിവ്യകാരുണ്യ ആരാധനയിൽ ടി.വി. സ്‌ക്രീനിലെ തിരുവോസ്തിയിൽ കൈകൊണ്ട് തൊട്ട് ആ കൈ മകന്റെ തലയിൽലച്ച് പ്രാർത്ഥിക്കുമായിരുന്നു. ഇപ്പോൾ ഒമ്പത് മാസമായി മകന് യാതൊരു തരത്തിലുമുള്ള രോഗങ്ങളുമില്ല.

തെരേസ, ബംഗളൂരു

prayer-request

donate

stv-live-in

stv-live-america

stv-live-europe

s-world